ലാ​പ്ടോ​പ്പും മൂ​ന്നു മൊ​ബൈ​ലും ക​വ​ർ​ന്നു
Friday, October 7, 2022 1:07 AM IST
മു​ത​ല​മ​ട: വീ​ടി​ന്‍റെ പി​ൻവാ​തി​ലു​ടെ ക​ട​ന്ന മോ​ഷ്ടാ​വ് ഒ​രു ലാ​പ്ടോ​പ്പും മൂ​ന്നു മൊ​ബൈ​ലും ക​വ​ർ​ന്ന​താ​യി വീ​ട്ടു​ട​മ കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​ത​ല​മ​ട പ​ള്ളം ഷി​ഫാ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ.

ബു​ധ​നാ​ഴ്ച രാ​ത്രി 11 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷി​ഫാ​സി​ന്‍റെ ഒ​രു മ​ക​ൻ ഒ​ഴി​കെ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഒ​രു ബ​ന്ധു​വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​യ​താ​യി​രു​ന്നു. രാ​ത്രിസ​മ​യ​ത്ത് ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മ​ക​ൻ ശ​ബ്ദം കേ​ട്ടു​ണ​ർ​ന്നു നോ​ക്കി​യ​പ്പോ​ൾ മു​ൻ പ​രിച​യ​ക്കാ​ര​നാ​യ യു​വാ​വ് ഓ​ടു​ന്ന​ത് ക​ണ്ടു.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി വീ​ട്ടു​കാ​രോ​ടു ന​ഷ്ടവി​വ​രം അന്വേ​ഷി​ച്ച​തി​ൽ ഒ​ന്നു​മി​ല്ലെ​ന്നു അ​റി​യിച്ചു. ​ ഇ​ന്ന​ലെ കാ​ല​ത്ത് അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് ലാ​പ്ടോ​പ്പും മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയ​ത്. പ്ര​തി​യെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലി​സ് അ​റി​യി​ച്ചു.