അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കായി ആധാർമേള
1243357
Saturday, November 26, 2022 12:28 AM IST
ചിറ്റൂർ: അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച ആധാർ മേളയിൽ വൻ തിരക്ക്. വണ്ടിത്താവളം തപാൽ ഓഫീസിലാണ് ക്യാന്പ് ഒരുക്കിയത്.
ഇന്നലെ രാവിലെമുതൽ കൈക്കുഞ്ഞുങ്ങളുമായാണ് കൂടുതൽ സ്ത്രീകൾ എത്തിയത്. രക്ഷിതാക്കളുടെ ആധാർ കാർഡുകളും കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ഹാജരാക്കുന്നവർക്കു ആധാർ ലഭിക്കുന്നതിനു സേവന സൗകര്യം ഒരുക്കിയിരുന്നു.
അറുപത്തിയഞ്ചോളം പേർക്ക് ക്യാന്പിൽ ആധാർ രജിസ്ട്രേഷൻ സേവനം ലഭിച്ചു. ക്യാന്പിൽ ജനനത്തീയതിയിലെ തെറ്റുകൾ ശരിപ്പെടുത്തുന്നതിനും സൗകര്യമേർപ്പെടുത്തിയിരുന്നു.