വനമേഖലയിൽ മഴക്കുഴി നിർമാണം ആരംഭിച്ചു
1243600
Sunday, November 27, 2022 4:04 AM IST
നെന്മാറ : വനമേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മഴക്കുഴി നിർമാണം ആരംഭിച്ചു. നെല്ലിയാന്പതി വനം റേഞ്ചിലെ തിരുവഴിയാണ് സെക്ഷനിൽപെട്ട തളിപ്പാടം മുതൽ കരിന്പാറ വരെയുള്ള പ്രദേശങ്ങളിലാണ് മഴക്കുഴി നിർമാണം ആരംഭിച്ചത് വനമേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് മഴക്കുഴി നിർമിക്കുന്നത്. അടിക്കാടുകൾ വെട്ടിമാറ്റി രണ്ടു മീറ്റർ നീളവും അര മീറ്റർ വീതിയും അരമീറ്റർ താഴ്ചയിലും ഉള്ള കുഴികൾ എടുത്ത് ഒരു വശത്തുമാത്രം മണ്ണ് നിക്ഷേപിക്കുന്ന രീതിയിലാണ് മഴക്കുഴി നിർമിക്കുന്നത്.
ഒരു തൊഴിലാളി ഒരു ദിവസം മൂന്നു കുഴികൾ വീതം എടുക്കാനാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. 60 തൊഴിലാളികൾ ആറു ദിവസം മഴക്കുഴി എടുക്കാൻ അനുമതി നല്കിയിട്ടുണ്ട്. മൊത്തം 2500 മഴക്കുഴികൾ ഘട്ടം ഘട്ടമായി മേഖലയിൽ നിർമിച്ച് തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാനാണ് നടപടി.