മംഗലത്തു വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് കാർ മോഷണം
1244696
Thursday, December 1, 2022 12:43 AM IST
വടക്കഞ്ചേരി : മംഗലം പാലത്തിനടുത്ത് നെന്മാറ റോഡിൽ റേഷൻ കടയ്ക്ക് സമീപമുള്ള വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഇന്നലെ പുലർച്ചെ കാർ മോഷ്ടിച്ചു.
ഹോണ്ടയുടെ വെള്ള അമേസ് കാറാണ് മോഷണം പോയത്. ഗേറ്റ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ ഹോണ്ടയുടെ മറ്റൊരു നീല കാർ പുറത്തേക്കു മാറ്റിയിട്ടാണ് ഉള്ളിൽ കിടന്നിരുന്ന വെള്ള കാർ കൊണ്ടുപോയിട്ടുള്ളത്.
ഇന്നലെ പുലർച്ചെ 2.30ന് ശേഷമാണ് സംഭവം. സമീപത്തെ സിസിടിവിയിൽ രണ്ടുപേർ വരുന്നതും വർക്ക് ഷോപ്പിൽ കടക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
വടക്കഞ്ചേരിയിലെ സ്വകാര്യ കന്പനിയുടേതാണ് കാർ. പണികഴിഞ്ഞ് കാർ നിർത്തിയിട്ടതായിരുന്നു. മൂന്നുപേർ ചേർന്നാണ് വർഷോപ്പ് നടത്തുന്നത്.
പരാതിയെ തുടർന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.