പുതിയ കെട്ടിട നിർമാണം മന്ത്രിമാർ സന്ദർശിച്ചു
1244717
Thursday, December 1, 2022 12:47 AM IST
കോയന്പത്തൂർ : പൊതുമരാമത്ത് മന്ത്രി എ.വി. വേലുവും വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയും കോയന്പത്തൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സർവേ നടത്തി.
ഇതിന്റെ ഭാഗമായി കോയന്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി കാന്പസിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു.
കോയന്പത്തൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൈക്ക ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരികയാണെന്ന് പൊതുമരാമത്ത് മന്ത്രി എ.വി. വേലു പറഞ്ഞു. 2023 മാർച്ചോടെ ഈ പ്രവൃത്തികൾ പൂർത്തിയാകും.
എട്ട് ഓപ്പറേഷൻ തിയേറ്ററുകളും രണ്ട് മൈനർ ഓപ്പറേഷൻ തിയ്യറ്ററുകളും നിർമിക്കുന്നുണ്ട്. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിന് കർഷകരുമായി ചർച്ച നടത്തി പദ്ധതി രൂപീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും അന്നൂരിൽ ഫാർമേഴ്സ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് വകുപ്പ് മന്ത്രി തങ്കം തന്നരസുവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി എ.വി. വേലു പറഞ്ഞു.