അനധികൃത പിൻവാതിൽ നിയമനത്തിനെതിരേ യുഡിഎഫ് ധർണ എട്ടിന്
1245313
Saturday, December 3, 2022 1:00 AM IST
പാലക്കാട്: എല്ലാ മേഖലകളിലും അനധികൃത പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എട്ടിന് കളക്ടറേറ്റ് ധർണ നടത്താൻ ജില്ലാ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
നെല്ല് സംഭരിക്കാതെയും സമയബന്ധിതമായി കനാലുകൾ ജലസേചന യോഗ്യമാക്കാതെയും ഇടതു സർക്കാർ കർഷകരെ ദ്രോഹിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി.
ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചയോഗം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
വി.കെ ശ്രീകണ്ഠൻ എംപി, ജില്ലാ കണ്‍വീനർ പി. ബാലഗോപാൽ, സി.വി ബാലചന്ദ്രൻ, സി. ചന്ദ്രൻ, മരക്കാർ മാരാ യമംഗലം, കെ.എ. ചന്ദ്രൻ, എം.എം ഹമീദ്, വി. ഡി ജോസഫ്, എം.വി രാമചന്ദ്രൻ നായർ, പി. കലാധരൻ, ടി.എം ചന്ദ്രൻ, ബി. രാജേന്ദ്രൻ നായർ, സുരേഷ് വേലായുധൻ, വേണു കൊങ്ങോട്ട്, സി.എം കുഞ്ഞു മൊയ്തു, മോഹൻ കാട്ടാശേരി, വി.കെ നിശ്ചലാനന്ദൻ, കെ.കെ.എ. അസീസ് എന്നിവർ പ്രസംഗിച്ചു.