സ്വ​ര​ല​യ-​ക​ലാ​മ​ണ്ഡ​ലം രാ​മ​ൻ​കു​ട്ടിനാ​യ​ർ പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി​ക്ക്
Saturday, December 3, 2022 1:01 AM IST
പാ​ല​ക്കാ​ട്: സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ സ്വ​ര​ല​യ ക​ലാ​മ​ണ്ഡ​ലം രാ​മ​ൻ​കു​ട്ടി നാ​യ​ർ പു​ര​സ്കാ​ര​ത്തി​നു ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി തു​ട​ങ്ങി​യ നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ച പ്രാ​വീ​ണ്യ​വും നൃ​ത്താ​ചാ​ര്യ എ​ന്ന നി​ല​യി​ൽ അ​ന്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി അ​ര​ങ്ങി​ലും ക​ള​രി​യി​ലും തെ​ളി​യി​ച്ച വൈ​ദ​ഗ്ദ്ധ്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ് ന​ല്കി​യ​തെ​ന്ന് നി​ർ​ണ​യ​സ​മി​തി അ​റി​യി​ച്ചു. പ​ദ്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ശി​വ​ൻ ന​ന്പൂ​തി​രി, എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ക​രി​വെ​ള്ളൂ​ർ മു​ര​ളി , അ​പ്പു​കു​ട്ട​ൻ സ്വ​ര​ല​യം, എ​ൻ.​എ​ൻ.​കൃ​ഷ്ണ​ദാ​സ്, ടി.​ആ​ർ.​അ​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പു​ര​സ്കാ​ര നി​ർ​ണ​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്. 25000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പു​ര​സ്കാ​ര​ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്, നൃ​ത്ത​നാ​ട്യ പു​ര​സ്കാ​രം , ക​ലാ​മ​ണ്ഡ​ലം പു​ര​സ്കാ​രം, റോ​ട്ട​റി പ്രൊ​ഫ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, ക​ലാ​ദ​ർ​പ്പ​ണം നാ​ട്യ​ശ്രീ പു​ര​സ്കാ​രം എ​ന്നി​വ​ക്ക് നേ​ര​ത്തെ ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. സ്വ​ര​ല​യ നൃ​ത്ത സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ 29ന് ​മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.