പെരുമാട്ടിയിൽ രണ്ടാം വിളയിൽ കീടാക്രമണം
1245567
Sunday, December 4, 2022 12:54 AM IST
വണ്ടിത്താവളം : രണ്ടാംവിള നെൽകൃഷിയിൽ പെരുമാട്ടി കൃഷിഭവൻ പരിധിയിൽ നടത്തിയ കീടരോഗ സർവേയിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നീ കീടാക്രമണം സ്ഥിരീകരിച്ചതായി സ്ഥലം കൃഷി ഓഫീസർ വെളിപ്പെടുത്തി. നെൽച്ചെടിയുടെ നാന്പോല മഞ്ഞളിച്ച് കരിഞ്ഞുണങ്ങുന്നതാണ് രോഗലക്ഷണം.
കൈയ്യിൽ നാന്പോല വലിച്ചാൽ എളുപ്പത്തിൽ ഉൗരി വരും. രോഗനിയന്ത്രണത്തിന് സ്പിനോ സാഡ് 1.5=2 അനുപാതത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിക്കണം. അല്ലെങ്കിൽ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 25 കിലോഗ്രാം ഒരു ഹെക്ടറിൽ ഇടണം. കൂടുതൽ വിവരങ്ങൾക്ക് പെരുമാട്ടി വിള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതുമാണ്.