അട്ടപ്പാടിയിൽ എഇഒ ഓഫീസ് അനുവദിക്കണം: കെഎസ്ടിഎ
1246186
Tuesday, December 6, 2022 12:28 AM IST
അഗളി : താലൂക്കായി മാറിയ അട്ടപ്പാടിയിൽ എഇഒ ഓഫീസ് അനുവദിക്കണമെന്ന് കെഎസ്ടിഎ അട്ടപ്പാടി ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അഗളിയിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം കെ. അജില ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വിജയ സംഘടനാ റിപ്പോർട്ടും ഭക്തഗിരീഷ് തെരഞ്ഞെടുപ്പും നിയന്ത്രിച്ചു. ജി.എൻ. ഹരിദാസ്, വി.ഒ. കുമാരൻ, രാജേന്ദ്രപ്രസാദ്, ജോസഫ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ അധ്യാപകരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ഭാരവാഹികളായി എം. നാഗരാജ് (പ്രസിഡന്റ്), വി.ഒ. കുമാരൻ (സെക്രട്ടറി), സജുകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.