ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​രെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം​ന​ൽ​കി​യ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, December 6, 2022 12:28 AM IST
ഷൊ​ർ​ണൂ​ർ: ക​ഞ്ചാ​വ് ല​ഹ​രി​മാ​ഫി​യ​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം​ ന​ൽ​കി​യ​വ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വാ​ണി​യം​കു​ളം പ​ട്ട​ത്തി​യാ​ർ​പ​ടി​യി​ലാ​ണ് സം​ഭ​വം. വാ​ണി​യം​കു​ളം ആ​ല​പ്പ​റ​ന്പി​ൽ അ​യ്യ​പ്പ​ദാ​സി​നാ​ണ് ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​നേ​റ്റ​താ​യി പ​രാ​തി​യു​ള്ള​ത്. പ​ട്ട​ത്തി​യാ​ർ​പ​ടി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്പോ​ൾ മാ​ര​കാ​യു​ധ​വു​മാ​യെ​ത്തി​യ സം​ഘം ഇ​രു​ന്പു​വ​ടി​കൊ​ണ്ട് ത​ല​യി​ലു​ൾ​പ്പെ​ടെ അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ത​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ അ​യ്യ​പ്പ​ദാ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. അ​യ്യ​പ്പ​ദാ​സി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ണി​യം​കു​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന വ​ർ​ധി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.