കൈതച്ചിറയിൽ സർക്കാർ യുപി സ്കൂൾ അനുവദിക്കണം: എഐവൈഎഫ്
1246195
Tuesday, December 6, 2022 12:30 AM IST
മണ്ണാർക്കാട് : പട്ടികജാതി പട്ടികവർഗക്കാർ ധാരാളം താമസിക്കുന്ന കൈതച്ചിറയിലെ വിദ്യാഭ്യാസ പുരോഗതി കണക്കിലെടുത്ത് സർക്കാർ യുപി സ്കൂൾ അനുവദിക്കണമെന്ന് എ ഐ വൈ എഫ് കൈതച്ചിറ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡന്റ് ഭരത് ഉദ്ഘാടനം ചെയ്തു. ഷെഫീഖ് അധ്യക്ഷനായി.
മേഖല കമ്മിറ്റി അംഗം ഗോകുൽ, യൂണിറ്റ് സെക്രട്ടറി ആബിദ് തുടങ്ങിയവർ സംസാരിച്ചു. റിയാസ് രക്തസാക്ഷി പ്രമേയവും ഷാഹിദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സെക്രട്ടറിയായി ഷെഫീഖിനെയും പ്രസിഡന്റായി ആശിഫിനെയും ജോയിൻ സെക്രട്ടറിയായി റഷീദിനേയും വൈസ് പ്രസിഡന്റായി റിയാസിനേയും തെരഞ്ഞെടുത്തു.