ഗാന്ധി പ്രശ്നോത്തരി മത്സരം
1246752
Thursday, December 8, 2022 12:23 AM IST
പാലക്കാട്: ഗാന്ധിജിയുടെ ജീവിതത്തേയും ദർശനങ്ങളേയും സ്വാതന്ത്ര്യസമര ചരിത്രത്തേയും അടിസ്ഥാനമാക്കി കുടുംബമിത്ര ചാരിറ്റബിൾ സൊസൈറ്റിയും പൂർണോദയ ബുക്ക് ട്രസ്റ്റും ചേർന്ന് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി അഖില കേരളാടിസ്ഥാനത്തിൽ ഗാന്ധി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹയർ സെക്കൻഡറി, ഹൈസ്കൂൾ, നാല്, അഞച്, ആറ്, ഏഴ് ക്ലാസുകൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ജനുവരി 29 നു ഉച്ചയ്ക്കുശേഷം രണ്ടു മുതൽ ഗൂഗിൾ ഫോമിലാണ് മത്സരം. ഓരോ വിഭാഗത്തിലും 60 ചോദ്യങ്ങൾ വീതമാണ് ഉണ്ടാവുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 20 നകം ഓണ്‍ലൈനിൽ പേര് രജിസ്റ്റർ ചെയ്യണം.ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ ശരിയുത്തരം നൽകുന്ന മൂന്ന് പേർക്കു വീതം പ്രശസ്തിപത്രവും 2500 രൂപയുടെ ഗാന്ധി സാഹിത്യഗ്രന്ഥങ്ങളും സമ്മാനിക്കും. കൂടാതെ, കൂടുതൽ ശരിയുത്തരം നൽകുന്ന 500 പേർക്ക് പ്രോത്സാഹന സമ്മാനമായി 200 രൂപയുടെ ഗാന്ധി സാഹിത്യഗ്രന്ഥങ്ങളും നൽകും.
കൂടുതൽ വിവരങ്ങൾക്ക് കോ -ഓർഡിനേറ്ററെ ബന്ധപ്പെടണം. കോ -ഓർഡിനേറ്റർമാർ: പി.എസ്. കൃഷ്ണൻകുട്ടി (9446103954) ഹർഷ രവി (9495757333) ആർ. രാധാകൃഷ്ണൻ (9400643717) എം. സുജീഷ് (9656768606) ഡോ. വിൻസെന്റ് മാളിയേക്കൽ (9961798599) കെ.ജി. അനിൽകുമാർ (7025497297). പത്രസമ്മേളനത്തിൽ ചെയർമാൻ കെ.എ. ചന്ദ്രൻ, സെക്രട്ടറിമാരായ കെ. പരമേശ്വര ശർമ, എ. സത്യൻ പങ്കെടുത്തു.