മേഴ്സി കോളജ് എൻസിസി യൂണിറ്റ് സായുധ പതാക ദിനം ആചരിച്ചു
1247203
Friday, December 9, 2022 1:00 AM IST
പാലക്കാട്: മേഴ്സി കോളജ് എൻസിസി യൂണിറ്റ് സായുധ പതാക ദിനം ആചരിച്ചു. കോളജിലെ ആഘോഷ പരിപാടികൾ ഡോ. സിസ്റ്റർ ഗിസാല ജോർജ് ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് എൻസിസി കേഡറ്റുകൾ പാലക്കാട് കെസ്ആർടിസി ബസ് സ്റ്റാൻഡിലും സ്റ്റേഡിയം ബസ് സ്റ്റാൻഡിലും സൈനികരുടെ ജീവിതം പ്രമേയമാക്കി ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ മിനി ബാബു പതാകദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മേജർ ടി. ലില്ലിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടർ പി.എസ്. മഹേഷ് പതാകദിന സന്ദേശം നൽകി. സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് മൻസൂർ, അണ്ടർ ഓഫീസർ എസ്. ആരതി, കേഡറ്റുമാരായ അമൃത, പി.എസ്. അശ്വതി എന്നിവർ നേതൃത്വം നൽകി.