റോഡ് തകര്ച്ചക്കെതിരേ വിജിലൻസിനു ബിജെപിയുടെ പരാതി
1262639
Saturday, January 28, 2023 1:06 AM IST
ഒറ്റപ്പാലം: നഗരത്തിൽ 1.8 കോടി രൂപ ചെലവിൽ നവീകരണം നടത്തിയ പാലക്കാട് കുളപ്പുള്ളി പ്രധാന പാതയുടെ തകർച്ചക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് ബിജെപി പരാതി നൽകി. റോഡ് തകർച്ച ചൂണ്ടി കാട്ടി പത്രങ്ങളിൽ വന്ന വാർത്തകൾ അടക്കം ചെയ്താണ് പരാതി നൽകിയത്.
അശാസ്ത്രീയമായാണ് റോഡ് നവീകരണം നടത്തിയിട്ടുള്ളത്. റോഡിന്റെ ടാറിംഗിലെ നിരപ്പു വ്യത്യാസം അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
നഗരത്തിനുള്ളിൽ പല സ്ഥലങ്ങളിലും തോന്നിയ രീതിയിലാണ് ടാറിംങ്ങ് നടത്തിയിരിക്കുന്നത് മതിയായ അളവിൽ ടാറിംങ്ങിനാവശ്യമായ സാധന സാമഗ്രികൾ ഉൾപ്പെടുത്താതെ തട്ടിപ്പു പ്രവൃത്തികളാണ് നവീകരണത്തിൽ നടന്നിട്ടുള്ളത്.
ഇതിനാലാണ് നവീകരണം നടത്തിയതിന്റെ ടാർ ഉണങ്ങും മുന്പ് പാത ഇടിഞ്ഞുതാഴ്ന്നതിനു കാരണം.
കൊള്ളയടിക്കാൻ കരാറുകാരനൊപ്പം നിൽക്കുകയും ടാറിംഗിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാതെ കൃത്യവിലോപം നടത്തിയ ഉദ്യാഗസ്ഥൻമാർക്കെതിരെയും നടപടി ഉണ്ടാകണമെന്ന് പരാതിയിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ് പരാതിയിൽ ആവശ്യപ്പെട്ടു.