കഞ്ചാവു കടത്തും ശേഖരണവും; കൊപ്പത്ത് രണ്ടുപേർ അറസ്റ്റിൽ
1262642
Saturday, January 28, 2023 1:06 AM IST
ഷൊർണൂർ: കൊപ്പത്ത് കഞ്ചാവ് കടത്തിയ രണ്ടുപേർ അറസ്റ്റിൽ.
പട്ടാന്പി എക്സൈസ് സംഘം കൊപ്പം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് രണ്ടുപേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
50 ഗ്രാം കഞ്ചാവ് കൈവശം വെച്ചു കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊപ്പം പുലാശേരി സ്വദേശി ഷംസുദ്ദീനെയും, 1.350 കിലോ കഞ്ചാവ് വച്ചതിന് കൊപ്പം സ്വദേശി മുഹമ്മദ് ഫൈസലിനെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ കെ.ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സൽമാൻ റെസാലി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, റായി, ജയപ്രകാശ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പൊന്നുവാവ എന്നിവർ പങ്കെടുത്തു.