ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ബസ് സ്റ്റാൻഡ് നിർമിക്കും
1262987
Sunday, January 29, 2023 12:50 AM IST
ചിറ്റൂർ : 38 വർഷം പിന്നീട്ട് ദുർബലമായ ഫാത്തിമ ജംഗ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ബസ് സ്റ്റാൻഡ് പണിയുമെന്ന് ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ ശിവകുമാർ വാഗ്ദാനം നല്കി.
ചിറ്റൂർ പൗരസമിതിയുടെ 14-ാം വാർഷിക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പിനായി ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിച്ചുവരുന്ന വ്യാപാരികളുമായി അലോചിച്ച് അന്തിമ തീരുമാനമെടുക്കും. മാസ്റ്റർ പ്ലാൻ പദ്ധതിയിൽ കീഴിൽ ഒരു വർഷത്തിനുള്ളിൽ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കാനും ലക്ഷ്യമിടുന്നതായും വൈസ് ചെയർമാൻ വെളിപ്പെടുത്തി. പരിപാടിയിൽ സെക്രട്ടറി പി.എം. മൻസൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 15.31 സെക്കൻഡിൽ ചെസ് ബോർഡിൽ ചെസ് കളി ഉരുപ്പടികൾ നിരത്തിയതിന് ഏഷ്യൻ ബുക്ക് 2023ൽ ഇടം നേടിയ വൈഗ പ്രഭ, വാഴയിലയിൽ പെയിന്റംഗ് നടത്തിയ വി.ആർ. രാജേന്ദ്രൻ എന്നിവർക്ക് വൈസ് ചെയർമാൻ മൊമന്റോ നല്കി ആദരിച്ചു.