മേ​ട്ടു​പ്പാ​ള​യം വ​ള​വി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ബ്രാ​ഞ്ച് ക​നാ​ലി​ൽ വീ​ണു
Monday, January 30, 2023 12:47 AM IST
ത​ത്ത​മം​ഗ​ലം: മേ​ട്ടു​പ്പാ​ള​യ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ ബ്രാ​ഞ്ച് ക​നാ​ലി​ൽ വീ​ണു യാ​ത്ര​ക്കാ​രാ​യ നാ​ലു യു​വാ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റു. മേ​ട്ടു​പ്പാ​ള​യം അ​പ​ക​ട വ​ള​വ് ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.10നാ​ണ് അ​പ​ക​ടം.
പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ മ​റ്റൊ​രു വാ​ഹ​ന ത്തി​ൽ പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
എ​സ് ആ ​കൃ​തി​യി​ലു​ള്ള കൊ​ടും വ​ള​വി​ൽ നാ​യ​ക​ൾ കു​റു​കെ ഓ​ടി​യ​താ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​തു​വ​ഴി​യെ​ത്തി​യ മീ​ൻ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.