അകത്തേത്തറ സെന്റ് തോമസ് അക്വിനാസ് ദേവാലയ രജതജൂബിലിയും തിരുനാളും ആഘോഷിച്ചു
1263279
Monday, January 30, 2023 12:47 AM IST
മലന്പുഴ: അകത്തേത്തറ സെന്റ് തോമസ് അക്വിനാസ് ഇടവക ദേവാലയത്തിന്റെ രജതജൂബിലിയും തിരുനാളും ആഘോഷിച്ചു.
ഇന്നലെ വൈകുന്നേരം നാലിന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മുൻ വികാരിമാർ സഹകാർമികരായിരുന്നു. തുടർന്നു നടന്ന പൊതുസമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സീജോ കാരിക്കാട്ടിൽ സ്വാഗതം പറഞ്ഞു.
ഒലവക്കോട് സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി റവ.ഡോ. മാത്യു വാഴയിൽ അധ്യക്ഷത വഹിച്ചു.
മുട്ടിക്കുളങ്ങര മേരിയൻ പ്രോവിൻസ് അസിസ്റ്റന്റ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ വത് തെരേസ സിഎച്ച്എഫ്, പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. മാർട്ടിൻ കളന്പാടൻ, പഞ്ചായത്ത് മെംബർ രേഖ ശിവദാസ്, എൻഎസ്എസ് കോളജ് സ്റ്റുഡന്റ് പ്രതിനിധി വിനീത് എന്നിവർ പ്രസംഗിച്ചു.
കൈക്കാരൻ നിക്സണ് ചെരുപറന്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജൂബിലി കമ്മിറ്റി കണ്‍വീനർ ജെയിംസ് കല്ലറയ്ക്കൽ നന്ദി പറഞ്ഞു. തുടർന്ന് കലാവിരുന്നും അരങ്ങേറി.