മത്സ്യ വിളവെടുപ്പ് ഉത്സവം നടത്തി
1263607
Tuesday, January 31, 2023 12:51 AM IST
അഗളി: നബാർഡിന്റെ സഹായത്തോടെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ, നടപ്പിലാക്കി വരുന്ന ഉപജീവന മാർഗ അഭിവൃദ്ധി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മത്സ്യ കൃഷിയുടെ ആദ്യ വിളവെടുപ്പ് ഭൂതിവഴിയിൽ നടത്തി. വനിത സംരംഭകരെ വളർത്തിയെടുക്കുക അതുവഴി ഒരു സ്ഥിരമായ വരുമാനം മാർഗം കണ്ടെത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയുടെ കീഴിൽ കള്ളമല, സബാർകോട്, ഭൂതിവഴി, ചിറ്റൂർ എന്നിവടങ്ങളിലായി 150 ഓളം കർഷകർ പരിശീലനം നേടി.
തുടർന്ന് പന്ത്രണ്ടോളം മത്സ്യകൃഷി യൂണിറ്റുകൾ ആരംഭിക്കുകയുണ്ടായി. അതിൽ ഭൂതിവഴിയിൽ ആരംഭിച്ച മത്സ്യകൃഷി യുണിറ്റിന്റ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. പഞ്ചായത്ത് അംഗം മിനി ജി.കുറുപ്പ് മത്സ്യം വാങ്ങി കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോ-ഓർഡിനേറ്റർ ശരത് സ്വാഗതവും അഞ്ജന എം. പ്രകാശ് നന്ദിയും പറഞ്ഞു.