കെ.എം. മാണി ജന്മദിന അനുസ്മരണം
1263616
Tuesday, January 31, 2023 12:52 AM IST
മണ്ണാർക്കാട്: കെ .എം. മാണിയുടെ 90-ാം ജന്മദിനം കേരള കോണ്ഗ്രസ് -എം മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനമായി ആചരിച്ചു. മണ്ണാർക്കാട് സെന്റ് ഡൊമിനിക് സ്പെഷൽ സ്കൂളിലെ 160 കുട്ടികൾക്ക് ഭക്ഷണം നൽകിയാണ് കാരുണ്യ ദിനാചരണം സംഘടിപ്പിച്ചത്.
എഴുത്തുകാരനും സാംസ്കാരിക നേതാവുമായ കെ. പി. എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് സ്റ്റാൻലി അധ്യക്ഷനായി.
കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ജോസഫ് കെ. എം. മാണിയോടൊപ്പമുള്ള ഓർമകൾ പങ്കുവച്ചു.
മണ്ണാർക്കാട് ഫൊറോന പള്ളി വികാരി ഫാ. ജോർജ്ജ് തുരത്തിപള്ളി, കേരള കോണ്ഗ്രസ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി നേതാക്കളായ സിറിയക് അഗസ്റ്റിൻ, അലക്സ് പകുത്തുമലയിൽ , ജോണ് മത്തായി, ജെയിംസ് ജോർജ്, സജി , ജസ്റ്റിൻ, സെന്റ് ഡൊമിനിക് സ്പെഷ്യൽ സ്കൂൾ സിസ്റ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.