ദൈവദാൻ സെന്ററിലെ അമ്മമാർക്കൊപ്പം കെ.എം. മാണി ജന്മദിനാചരണം
1263837
Wednesday, February 1, 2023 12:31 AM IST
വടക്കഞ്ചേരി: കേരള കോണ്ഗ്രസ് (എം) തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണിയുടെ തൊണ്ണൂറാം ജ·ദിനം കാരുണ്യ ദിനമായി ആചരിച്ചു. മംഗലം ദൈവദാൻ സെന്ററിൽ നടന്ന ദിനാചരണ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സഹ വികാരി ഫാ. അമൽ വലിയവീട്ടിൽ, കേരള കോണ്ഗ്രസ് എം സംസ്ഥാന കമ്മിറ്റി മെന്പർമാരായ ജോസഫ് മറ്റത്തിൽ, ബിജു പുലിക്കുന്നേൽ,
മേരി ജോർജ് കണ്ടംപറന്പിൽ, ജില്ലാ സെക്രട്ടറിമാരായ തോമസ് ജോണ് കാരുവള്ളിൽ, ജോസ് വടക്കേക്കര, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി. കെ. കൃഷ്ണൻ,
മണ്ഡലം പ്രസിഡന്റുമാരായ ജെയിംസ് പടമാടൻ മാസ്റ്റർ, തങ്കച്ചൻ കണ്ടംപറന്പിൽ, സുനിൽദാസ്, രാധാകൃഷ്ണൻ, കെ.സതീഷ് മറ്റു ഭാരവാഹികളായ ജോണ് മണക്കളം, സീൻ ചെറുനിലം, സോണി സെബാസ്റ്റ്യൻ ഇരുവേലികുന്നേൽ, ജോയി കുന്നത്തേടത്ത്, ബിനു ചെറുനിലം, ജോയൽ ചുള്ളിക്കാരൻ, വർഗീസ് കെ. തോമസ് കൂടത്തിനാൽ എന്നിവർ പ്രസംഗിച്ചു.