റേഷൻ കടയിൽ സാധനങ്ങൾ ഇല്ല, പരാതിയുമായി പ്രദേശവാസികൾ
1264136
Thursday, February 2, 2023 12:30 AM IST
മലന്പുഴ: സപ്ലൈകോ പലപ്പോഴും നോക്കുകുത്തിയായി ജനങ്ങളെ വിഢികളാകുകയാണെന്ന് പരാതി.
സബ്സിഡിയുള്ള പലവ്യഞ്ജനങ്ങളിൽ പലതും നാമമാത്രമായ സ്റ്റോക്കാണ് ഉണ്ടാവാറുള്ളത്.
ഫോണ് ചെയ്ത് ചോദിച്ചാൽ അരിയുണ്ടെന്ന് പറയുകയും ഉടൻ എത്തിയാൽ ഇപ്പോ കഴിഞ്ഞതേയുള്ളുവെന്നാണ് ജീവനക്കാരിൽ നിന്നും മറുപടി ലഭിക്കുക. ഓരോ മാസവും പതിനഞ്ചാം തിയതിക്കുള്ളിൽ അഞ്ചു കിലോ അരിയും പതിനഞ്ചാം തിയതിക്കു ശേഷം അഞ്ചു കിലോയുമാണ് ഓരോ കാർഡുടമകൾക്കും നല്കുക.
ലഭിക്കേണ്ടതായ അഞ്ചു കിലോ അരി പലർക്കും കിട്ടില്ല പക്ഷേ പതിനഞ്ചാം തിയതിക്കു ശേഷം സ്റ്റോക്കുണ്ടെങ്കിൽ രണ്ടും ചേർത്ത് പത്തു കിലോവിതം അരി നല്കിയിരുന്നതും നിർത്തലാക്കി.
ഫലത്തിൽ സപ്ലൈകോയിൽ നിന്നും ചുരുക്കം ചില കാർഡുടമകൾക്കു മാത്രമേ അരി ലഭിക്കുന്നുള്ളു.
അധകൃതർക്ക് പരാതി നല്കാനുള്ള തയാറെടുപ്പിലാണ് ജനങ്ങൾ.