ക​ർ​ഷ​ക പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം: ആ​ദി​വാ​സി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Thursday, February 2, 2023 12:33 AM IST
മം​ഗ​ലം​ഡാം: ഡാം ​ഉ​ദ്യാ​ന​ത്തി​ലെ ക​ർ​ഷ​ക പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ആ​ദി​വാ​സി യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.
ക​ട​പ്പാ​റ​ക്ക​ടു​ത്ത് ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ ബി​ജേ​ഷ് (20), പ​രേ​ത​നാ​യ ഹ​രി​ച​ന്ദ്ര​ന്‍റെ മ​ക​ൻ ശ​ശി എ​ന്ന ര​വീ​ന്ദ്ര​ൻ (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്.
ക​ഴി​ഞ്ഞ 23ന് ​രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം. സാ​ക്ഷി​മൊ​ഴി​ക​ളു​ടേ​യും സി​സി ടിവി ദൃ​ശ്യ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് മം​ഗ​ലം​ഡാം പോ​ലീ​സ് പ​റ​ഞ്ഞു.
കൃ​ത്യ​ത്തി​ന് ശേ​ഷം വ​ന​ത്തി​ന​ക​ത്തേ​ക്ക് പോ​യ യു​വാ​ക്ക​ളെ എ​സ്ഐ ​ജെ.​ ജെ​മേ​ഷ്, എഎ​സ്ഐ ​ആ​ർ.​ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാൻഡ് ചെ​യ്തു.