ചിറ്റൂർ കോളേജ് പ്ലാറ്റിനം ജൂബിലി എക്സിബിഷൻ സമാപിച്ചു
1264464
Friday, February 3, 2023 12:30 AM IST
ചിറ്റൂർ : വിദ്യാഭ്യാസ, സാംസ്ക്കാരിക, വൈജ്ഞാനിക, വിനോദ പരിപാടികൾകൊണ്ട് നിറഞ്ഞ ഗവ. കോളജ് ചിറ്റൂർ പ്ലാറ്റിനം ജൂബിലി എക്സിബിഷൻ ചക്ര-75 സമാപിച്ചു.
വിജ്ഞാനത്തോടൊപ്പം വിനോദവും കൂട്ടിക്കലർത്തിയ ദ്വിദിന പ്രദർശനത്തിൽ സംഗീതം, ന!ൃത്തം, നാടകം, സിനിമ, നാടൻ കലകളുടെ അവതരണങ്ങൾ നിരന്നു.
കൂടിയാട്ടം, കണ്യാർകളി, പൊറാട്ടുനാടകം, കർണാടക സംഗീതക്കച്ചേരി, ഗാനമേള, യോഗ പ്രദർശനം, സിനിമാപ്രദർശനം തുടങ്ങിയ കലാപ്രകടനങ്ങളും കോളജിലെ പതിനഞ്ചു ശാസ്ത്ര സാമൂഹ്യമാനവികഭാഷാ വിഭാഗങ്ങളെല്ലാം അതതു വൈജ്ഞാനികമണ്ഡലത്തിലെ ഫലങ്ങൾ മേളയിൽ അണിനിരത്തി.
ആരോഗ്യ പരിശോധനാക്യാന്പുകൾ, ചിത്രപ്രദർശനം, സ്റ്റോക്ക് മാർക്കറ്റ് പ്രദർശനം, കരിയർ ഗൈഡൻസ്, തൊഴിൽ പരിശീലനം എന്നിവയും മേളയുടെ ഭാഗമായി നടന്നു.
സമാപന പരിപാടിയുടെ ഭാഗമായി മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പല്ലശ്ശന വാസുദേവനും സംഘവും സംഘടിപ്പിച്ച കണ്യാർകളിയും നടന്നു. രണ്ടു ദിവസങ്ങളായി നടന്ന മേളയിൽ ഇരുപതിനായിരത്തിലധികം ആളുകൾ പങ്കെടുത്തതായി പ്രിൻസിപ്പാൾ വി.കെ. അനുരാധ പറഞ്ഞു.