ന​ല്ലേ​പ്പി​ള്ളി​യി​ൽ ക​തി​രി​ട്ട നെ​ൽ​ച്ചെ​ടി​യി​ൽ ചാ​ഴിശ​ല്യം
Saturday, February 4, 2023 1:16 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ക​തി​രിട്ട നെ​ൽ​പാ​ട​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ചാ​ഴി ശ​ല്യം. ആ​ദ്യം ന​ടി​ൽ ക​ഴി​ഞ്ഞ നെ​ൽ​പാ​ട​ങ്ങ​ളി​ലാ​ണ് മൂ​പ്പു കു​റ​ഞ്ഞ നെ​ല്ലി​ന​ങ്ങ​ൾ ക​തി​രു വ​ന്ന് തു​ട​ങ്ങി​യ​ത്.
ക​തി​രി​ട്ട ചെ​ട്ടി​ക​ളി​ൽ പാ​ൽ ഉ​ണ്ടാ​വു​ന്ന മു​റ​യ്ക്ക് ചാ​ഴി​ക​ൾ ഊ​റ്റി കു​ടി​ക്കു​ന്ന​തോ​ടെ നെ​ല്ല് പ​തി​രാ​യി മാ​റു​ക​യാ​ണ്. അ​ത് ക​ർ​ഷ​ക​ന് വി​ള​വി​ൽ കു​റ​വും സാ​ന്പ​ത്തി​ക ന​ഷ്ട​വും വ​രു​ത്തി​വ​യ്ക്കും.
നെ​ൽ​ക​ർ​ഷ​ക​ന് ര​ണ്ടാം​വി​ള ഞാ​റ്റ​ടി​യി​ൽ ന​ടീ​ൽ​ക​ഴി​ഞ്ഞ ഉ​ട​നെ പു​ഴു​ക്കേ​ടി​ന് മ​രു​ന്നു​ത​ളി​ക്ക​ൽ, ബാ​ക്ടീ​രി​യ മ​ഞ്ഞ​ളി​പ്പ് ഓ​ല​ക​രി​ച്ചി​ൽ , ചാ​ഴി ശ​ല്യം എ​ന്നി​വ കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് മ​രു​ന്നു​ത​ളി​ക്കേ​ണ്ട ഗ​തി​കേ​ടു​ണ്ടാ​യി. പ​ല​ർ​ക്കും ഇ​തി​നാ​യി വ​ലി​യൊ​രു സം​ഖ്യ ചി​ല​വാ​ക്കു​ക​യും ചെ​യ്തു.
10 ലി​റ്റ​ർ വെ​ള്ളം കൊ​ള്ളു​ന്ന ഒ​രു ടാ​ങ്ക് മ​രു​ന്ന് ത​ളി​ക്കാ​ൻ 6070 രൂ​പ ചി​ല​വാ​കും. കൂ​ടാ​തെ കീ​ട​നാ​ശി​നി, ടാ​ങ്കി​ൽ വെ​ള്ളം ക​ല​ക്കി കൊ​ടു​ക്ക​ന്ന ആ​ൾ​ക്ക് കൂ​ലി എ​ന്നി​ങ്ങ​നെ​യു​ള്ള ചി​ല​വും സ​ഹി​ക്കാ​വു​ന്ന​തി​ന് അ​പ്പു​റ​മാ​ണ്. പ​ല പ്രാ​വ​ശ്യം മ​രു​ന്ന് ത​ളി​ച്ചി​ട്ടും പ്ര​തീ​ക്ഷി​ക്കു​ന്ന ഗു​ണ​ഫ​ലം ഉ​ണ്ടാ​കു​ന്നു​മി​ല്ല. ഇ​ക്കാ​ര​ണം കൊ​ണ്ട് ഇ​ത്ത​വ​ണ വി​ള​വി​ൽ ഗ​ണ്യ​മാ​യ കു​റ​വു​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.