കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1264779
Saturday, February 4, 2023 1:17 AM IST
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി. നവ വൈദികൻ ഫാ. ഫ്രെഡി കാഞ്ഞിരത്തിങ്കൽ തിരുനാൾ കൊടി ഉയർത്തി. ഇന്ന് വൈകുന്നേരം 5.30ന് കൊടുവായൂർ സെന്റ് തോമസ് ചർച്ച് വികാരി ഫാ.ജൈജു കൊഴുപ്പകളം വിശുദ്ധ കുർബാന അർപ്പിക്കും.
പ്രധാന തിരുനാൾ ദിനമായ നാളെ വൈകുന്നേരം 4.45 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പിഎസ്എസ്പി ഡയറക്ടർ ഫാ.ജസ്റ്റിൻ കോലംകണ്ണി കാർമ്മികത്വം വഹിക്കും. തുടർന്ന് കൊടുന്തിരപ്പുള്ളി ജംഗ്ഷനിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാളിന്റെ നടത്തിപ്പിന് വികാരി ഫാ.അജി ഐക്കര, കൈക്കാരൻമാരായ ജെയിംസ് പുത്തൂർ, നിക്സണ് ഇമ്മട്ടി, കണ്‍വീനർമാരായ സണ്ണി നെല്ലിശേരി, ട്രീസ ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും.