ലോക കാൻസർ ദിനം ആചരിച്ചു
1264998
Sunday, February 5, 2023 12:25 AM IST
കോയന്പത്തൂർ: രാമനാഥപുരം രൂപതയുടെ സോഷ്യൽ സർവീസിന്റെ ആഭിമുഖ്യത്തിൽ ഗംഗ ഹോസ്പിറ്റലിന്റെയും റോട്ടറി ക്ലബ് കോയന്പത്തൂർ മെട്രോ പോളിസിന്റെയും സഹായസഹകരണങ്ങളോടെ സായി ബാബ കോളനി ലിറ്റിൽ ഫ്ളവർ ചർച്ചിൽ രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ചു വരെ ലോക കാൻസർ ദിനത്തോടന്നുബന്ധിച്ചു മെഡിക്കൽ ക്യാന്പ് നടത്തി. കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തീ പൊള്ളൽ, മുറിച്ചുണ്ട് തുടങ്ങിയ പരിശോധനകൾ ഡോക്ടർമാരുടെയും ഡിപ്പാർട്ട്മെന്റ് വിദഗ്ധരുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. സായി ബാബ കോളനി ലിറ്റിൽ ഫ്ളവർ ചർച്ച് വികാരി ഫാ.ജോജു ചിരിയങ്കണ്ടത്ത് സിഎംഐ സ്വാഗതം പറഞ്ഞു.
രാമനാഥപുരം രൂപത സോഷ്യൽ സർവീസ് അസി. ഡയറക്ടർ ഫാ. സാജൻ തറയിൽ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഗംഗ ഹോസ്പിറ്റൽ പ്ലാസ്റ്റിക് ആൻഡ് ഡയബറ്റിക് സർജൻ ഡോ. കുമ്മനം, സിഇഒ രാമകൃഷ്ണൻ, പിആർഒ ഷിനോജ് എന്നിവർ മോട്ടിവേഷൻ ക്ലാസുകൾ നടത്തി. ഇടവക കൈക്കാരന്മാർ, മാതൃവേദി അംഗങ്ങൾ എന്നിവർ മെഡിക്കൽ ക്യാന്പിന് വേണ്ടിയുള്ള മറ്റു സജ്ജീകരണങ്ങൾ നടത്തി.