ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത ഫാ​ത്തി​മ​യ്ക്ക് ആ​ദ​രം
Monday, February 6, 2023 1:10 AM IST
പാ​ല​ക്കാ​ട് : ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ശ്മീ​ർ വ​രെ രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ത്ത പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി​യാ​യ ഫാ​ത്തി​മ​യ്ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ല്കി.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. ഫാ​റൂ​ഖ്, ജ​സീ​ർ മു​ണ്ടോ​ട്ട്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ഇ​സ്മാ​യി​ൽ തി​രു​മി​റ്റ​ക്കോ​ട്, പി.​സു​ധീ​ഷ്, സ​നോ​ജ് ക​പ്പൂ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ടി.​കെ. ബ​ഷീ​ർ, കു​ഞ്ഞു​മോ​ൻ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ന​സീ​ർ അ​ടി​ക്ക​ൽ, കെ.​ടി ഫ​വാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.