ഡിറ്റനേറ്ററുമായി നാലുപേർ പിടിയിൽ
1274070
Saturday, March 4, 2023 12:48 AM IST
കോയന്പത്തൂർ: ഡിറ്റനേറ്ററുമായി നാലുപേർ പിടിയിൽ. കാരമടൈ പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്.
ദിനേശ് (23), തൃശൂർ സ്വദേശി ആനന്ദ് (25), കോയന്പത്തൂർ കാരമട സ്വദേശി സുരേഷ് കുമാർ (41), തിരുവാരൂർ സ്വദേശി സെന്തിൽകുമാർ (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ ഹാൻഡ്ബാഗുകൾ പരിശോധിച്ചപ്പോൾ 650 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ കണ്ടെത്തി.
പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന ഇടപാട് നടത്തുന്ന കാരമടയിലെ രംഗരാജുമായി ചേർന്നാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും സുരേഷ് കുമാറും സെന്തിൽകുമാറും അറിയിച്ചു.
ചില ഇലക്ട്രിക് ഡിറ്റണേറ്ററുകൾ ഉയർന്ന വിലയ്ക്ക് കേരളത്തിലേക്ക് അനധികൃതമായി ഉപയോഗിച്ചു.
തുടർന്ന് പോലീസ് രംഗരാജിനെ പിടികൂടി ചോദ്യം ചെയ്യുകയും ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ജോലി നടന്നിരുന്ന മറ്റൊരിടത്ത് നിന്ന് ലൈസൻസ് ഇല്ലാതെ 622 ജലാറ്റിൻ സ്റ്റിക്കുകളും 350 ഇലക്ട്രിക് ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു.
ശിരുമുഖയിലെ പെരുമാൾ, അന്നൂരിലെ ഗോപാൽ, കാരമടയിലെ ചന്ദ്രശേഖരൻ എന്നിവരിൽ നിന്നാണ് രംഗരാജ് സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന് മൊഴി നൽകിയിട്ടുണ്ട്.