ദീപശിഖ ജാഥക്ക് സ്വീകരണം നല്കി
1278785
Sunday, March 19, 2023 12:07 AM IST
നെന്മാറ: യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അന്തരിച്ച മുൻ യൂത്ത് കോണ്ഗ്രസ് നേതാവ് ആർ.അനിലിന്റെ കൊല്ലങ്കോടുള്ള ഭവനത്തിൽ വച്ച് ആരംഭിച്ച് യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് നെൻമാറയും ജനറൽ സെക്രട്ടറിമാരായ പ്രദീഷ് മാധവനും പ്രമോദ് തണ്ടലോട് എന്നിവർ നയിക്കുന്ന ദീപശിഖ യാത്രക്ക് നെ·ാറയിൽ സ്വീകരണം നല്കി.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉദ്ഘാടനം ചെയ്തു. വിനീത് കരിന്പാറ അധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലകൃഷ്ണൻ, എസ്.എം. ഷാജഹാൻ, എ.മോഹനൻ, ആർ.വേലായുധൻ, എസ്.സോമൻ, എ.രാധാകൃഷ്ണൻ, കെ.വി. പ്രദീഷ്, ശ്രുതിരാജ്, ആർ.ചന്ദ്രൻ, മഞ്ജുഷ ദിവാകരൻ, സുനിത സുകുമാരൻ, ജി.ജയപ്രകാശ്, എൻ.ഗോഗുൽദാസ്, വിനീഷ് കരിന്പാറ എന്നിവർ പ്രസംഗിച്ചു.