മലന്പുഴ : ജീവിത ശൈലിരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്തു പദ്ധതിയിൽ ഉൾപ്പെടുത്തി ആശപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും സ്ക്രീനിംഗ് കിറ്റ് നല്കി. ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടി മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു അധ്യഷത വഹിച്ചു. മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഇന്ദിര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി കൃഷ്ണൻ, ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാൻ പി.ജയപ്രകാശ്, മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ്‍ സുനിത സത്താർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.രാമദാസ് എന്നിവർ പ്രസംഗിച്ചു.