ജെസിഐ സ്പീച്ച് ക്രാഫ്റ്റ് സമാപിച്ചു
1279834
Wednesday, March 22, 2023 12:47 AM IST
പാലക്കാട് : കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന ജെസിഐ മേഖല 21ലെ വ്യക്തിത്വ വികസന പരിശീലകരാകാൻ എത്തിയ മുഴുവൻ പഠിതാക്കൾക്കും വിജയം കരസ്ഥമാക്കി സ്പീച്ച് ക്രാഫ്റ്റിന് ഉജ്വല പര്യവസാനം.
മേഖലാതലത്തിലും ദേശീയതലത്തിലും ട്രെയിനർമാരായി മാറാനുള്ള അടിസ്ഥാന യോഗ്യത നേടാൻ ഉദ്യോഗസ്ഥ, വാണിജ്യ, വ്യവസായിക തലങ്ങളിൽ പ്രവർത്തിക്കുന്ന മുപ്പതോളം അംഗങ്ങളാണ് ത്രിദിന ക്യാന്പിൽ പങ്കെടുത്തത്. ജെസിഐ ഇന്ത്യയുടെ നേതൃത്വത്തിൽ വർഷാവർഷം മൂന്ന് ഘട്ടങ്ങളിലായി 27 മേഖലകളിൽ നടന്നുവരുന്ന സ്പീച്ച് ക്രാഫ്റ്റ് ആദ്യഘട്ടമാണ് പാലക്കാട് നിന്നും പൂർത്തീകരിച്ചത്. മേഖല ഡയറക്ടർ സി.പി. തൽഹത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ മേഖല ഓഫീസർ നിഖിൽ കൊടിയത്തൂർ, ജെസിഐ പ്രസിഡന്റ് പി.പ്രശാന്ത്, പ്രോഗ്രാം ഡയറക്ടർ സുമേഷ്, മുഖ്യ പരിശീലക ഡോ. ഷിബി വർഗീസ്, ഉപപരിശീലകരായ പി.കെ. അനീസ്, അഷ്റഫ് രങ്ങാട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു. എംഎ പ്ലൈ എൻജിഒ ആണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.