ശീ​ത​കാ​ല പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു
Thursday, March 23, 2023 12:25 AM IST
നെന്മാ​റ: അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ വീ​ടു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ശീ​ത​കാ​ല പ​ച്ച​ക്ക​റി​യി​ന​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ത്തി. അ​ടി​പ്പെര​ണ്ട അ​ലി​മ​ത്തി​ൽ റ​സീ​ന സ​ലീ​മി​ന്‍റെ അ​ടു​ക്ക​ള തോ​ട്ട​ത്തി​ലെ ജൈ​വ രീ​തി​യി​ൽ ഉ​ത്പാദി​പ്പി​ച്ച ശീ​ത​കാ​ല പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്. വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ വീ​ടു​ക​ളി​ൽ​തന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​യി​ലൂ​ർ കൃ​ഷി ഭ​വ​നി​ലൂ​ടെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തി​യ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളാ​യ കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വ​മാ​ണ് ന​ട​ത്തി​യ​ത്. വി​ഷ​ര​ഹി​ത ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 36000 ത്തി​ൽ പ​രം പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​യി​ലൂ​ർ കൃ​ഷി ഭ​വ​നി​ലൂ​ടെ വി​ത​ര​ണം ന​ട​ത്തി​യ​ത്.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​സി​രി​യ ഹാ​രി​സ്, സോ​ബി ബെ​ന്നി, കൃ​ഷി ഓ​ഫീസ​ർ എ​സ്. കൃ​ഷ്ണ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​സ​ന്തോ​ഷ്, അ​ടി​പ്പെ​ര​ണ്ട പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി സെ​യ്ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.