ഇരു ദേശങ്ങളിലും ഇന്ന് കൊടിയേറ്റം
1280079
Thursday, March 23, 2023 12:26 AM IST
നെന്മാറ: ഏപ്രിൽ മൂന്നിന് ആഘോഷിക്കുന്ന പ്രസിദ്ധമായ നെന്മാറ- വല്ലങ്ങി വേല ഉത്സവത്തിന് തുടക്കംകുറിച്ച് ഇരു ദേശങ്ങളിലും കൊടിയേറ്റം ഇന്നു നടത്തും. ദേശപ്രമുഖരുടെ നേതൃത്വത്തിൽ പ്രത്യേക പൂജയ്ക്കു ശേഷം ആഹ്ലാദാരവങ്ങളോടെയായിരിക്കും കൊടിയേറ്റം.
കുരുത്തോലയും കൂറയും കെട്ടി കൊടിതോരണങ്ങളാൽ അലങ്കരിച്ച മുളകളിലാണ് രണ്ട് മന്ദുകളിലും മുളംകൂറയിടൽ ചടങ്ങ് നടക്കുക. നെന്മാറ ദേശക്കാർ അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും വല്ലങ്ങിക്കാർ പടിവട്ടം വീട്ടിൽ നിന്നും എത്തിക്കുന്ന മുളകളാണ് കൊടിയേറ്റത്തിന് ഉപയോഗിക്കുക.
നെന്മാറ ദേശം വേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്തു കൊടിയേറ്റം നടക്കും. വരുന്ന ദിവസങ്ങളിൽ ദിവസവും രാത്രി നെന്മാറ ദേശക്കാർ കുമ്മാട്ടിയും വല്ലങ്ങി ദേശക്കാർ കണ്യാറും ആഘോഷിക്കും.