നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവന നിർമാണത്തിന് ഒന്നേകാൽകോടി
1280734
Saturday, March 25, 2023 12:49 AM IST
നെന്മാറ: ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 സാന്പത്തിക വർഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രാജീവ് അവതിരിപ്പിച്ചു. 17,10,61,000 രൂപ വരവും, 16,81,00,000 രൂപ ചെലവും, 29,61,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഭവന നിർമാണത്തിന് 1,28,57,200 രൂപയും, നെൽകൃഷി ഉഴവുകൂലി ഇനത്തിൽ 90 ലക്ഷം രൂപയും, ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 39 ലക്ഷം രൂപയും, കുടിവെള്ളത്തിനും, ശുചിത്വ പദ്ധതികൾക്കുമായി 50 ലക്ഷം രൂപയും, അങ്കണവാടികൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപയും, വനിത ഹോസ്റ്റൽ നിർമാണത്തിന് 40 ലക്ഷം രൂപയും, പട്ടികജാതി വിദ്യാർഥികൾക്ക് പഠന മുറിയ്ക്കായി 10 ലക്ഷം രൂപയും, പട്ടിക വർഗ്ഗ വികസ പദ്ധതികൾക്കായി 32.75 ലക്ഷം രൂപയും, വിവിധ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 30 ലക്ഷം രൂപയും, ക്ഷീര മേഖലയ്ക്കായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി.