പനയിൽ നിന്നുവീണ മരംവെട്ടുതൊഴിലാളി മരിച്ചു
1280797
Saturday, March 25, 2023 1:09 AM IST
വണ്ടിത്താവളം: മീനാക്ഷിപുരത്ത് പനയിൽ നിന്നു വീണ മരം വെട്ടു തൊഴിലാളിയായ യുവാവ് മരിച്ചു. ഇന്ദിരാനഗർ ചങ്കിലിദുരൈയുടെ മകൻ ലോകേശ്വർ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് വീടിനു സമീപത്തുള്ള പനയിൽ നുങ്കു വെട്ടാൻ കയറി കാൽ വഴുതി താഴെ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊഴിഞ്ഞാന്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തും. അമ്മ: ഉഷ. സഹോദരങ്ങൾ: തമിഴരശൻ, കൃഷ്ണകുമാരി.