കോയന്പത്തൂർ ജില്ലാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1281486
Monday, March 27, 2023 1:01 AM IST
കോയന്പത്തൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോയന്പത്തൂർ ജില്ലാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പാർട്ടിയുടെ നാഷണൽ സെക്രട്ടറി മയുരാ ജയകുമാർ പ്രതിഷേധത്തിന് നേതൃത്വം നല്കി.
സംസ്ഥാന പ്രസിഡന്റ് അഡ്വ.കറുപ്പ് സ്വാമി, സംസ്ഥാന ജനറൽ സെക്രട്ടറി ഗണപതി ശിവകുമാർ അധ്യക്ഷനായി. കൗണ്‍സിലർമാരായ കൃഷ്ണമൂർത്തി, ശങ്കർ, സരള വസന്ത്, കോവൈ ബോസ്, ഇരിക്കൂർ സുബ്രഹ്മണ്യൻ, തമിഴ്സെൽവൻ, തോമസ് വർഗീസ്, സിവിസി ഗുരുസ്വാമി, സുരേഷ് കുമാർ, ഓഡിറ്റർ സുന്ദരമൂർത്തി, അഭിഭാഷകരായ സെന്തിൽ കുമാർ, പ്രഭാകരൻ തുടങ്ങിയർ പങ്കെടുത്തു.