ചിറ്റൂർ തത്തമംഗലം നഗരസഭയിൽ മിച്ച ബജറ്റിനു അംഗീകാരം
1281734
Tuesday, March 28, 2023 12:37 AM IST
ചിറ്റൂർ : തത്തമംഗലം നഗരസഭ 2023-24 ബജറ്റിൽ 68 കോടി വരുമാനവും 63 കോടി ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റിനു അംഗീകാരം. ഇന്നലെ ബജറ്റ് യോഗത്തിൽ വൈസ് ചെയർമാൻ എം.ശിവകുമാർ അഞ്ചു കോടി, മിച്ചമുള്ള ബജറ്റ് അവതരിപ്പിച്ചു. 68, 69,87 644 വരവും 63,33, 43750 രുപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 5, 36,43,894 രൂപയാണ് മിച്ചം കാണുന്നത്. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത അധ്യക്ഷത വഹിച്ചു.
കൃഷിക്ക് 1.80 ലക്ഷം, വിദ്യാഭ്യാസം 70 ലക്ഷം, വിവിധ പെൻഷനുകൾ 16 കോടി 40 ലക്ഷം, കെട്ടിട വിഭാഗത്തിന് അഞ്ച് കോടി 50 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 85 ലക്ഷം, അമൃത് പദ്ധതിക്ക് ഒന്‍പത് കോടി എന്നിവയാണ് ബജറ്റിൽ സൂചിപ്പിച്ചിരിക്കുന്ന പ്രധാന ഇനങ്ങൾ.
കായികം, പരിസ്ഥിതി പട്ടികജാതി, വികസനം, ഭിന്ന ശേഷി ക്ഷേമം, ഗതാഗതം, ഭാരിദ്ര്യലഘൂകരണം, സന്പൂർണ്ണ പാർപ്പിടം, ലഹരി നിർമാർജനം, നഗരസഭരണം, കലാസാംസ്ക്കാരികം, തൊഴിൽ വ്യവസായം ഉൾപ്പെടെ മേഖകൾക് ബജറ്റിൽ പ്രത്യേകം പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.
എന്നാൽ ഇന്നലെ അവതരിപ്പിച്ച ബജറ്റ് ആവർത്തന വിരസതയുള്ളതും പ്രാബല്യത്തിൽ വരാൻ കഴിയാത്തതുമാണെന്ന് യുഡിഎഫ് കൗണ്‍സിലർമാർ ആരോപിച്ചു. ഫാത്തിമ ജംഗ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ബസ് സ്റ്റാൻഡ് നിർമാണം തീർത്തും അസാധ്യമാണ്. ബഡ്ജറ്റ് അവതരണ വിഷയങ്ങളെല്ലാം നിസംഗതയുള്ളവയാണ്.
വെള്ളപ്പനയിൽ ലൈഫ് മിഷനു വേണ്ടി ഇരുന്പു കന്പികൾ സ്ഥാപിച്ചതല്ലാതെ ഭരണ ചുമതലയേറ്റു രണ്ടര വർഷം കഴിഞ്ഞും ഉപകാര പ്രഥമായ ഒന്നും ചെയ്യാനായിട്ടില്ലെന്നും യുഡിഎഫ് കൗണ്‍സിലർമാരായ ആർ.ബാബു, കെ.മധു, കെ.സി. പ്രീത് എന്നിവർ ശക്തമായ ആരോപണമുയർത്തി.
പ്രതിപക്ഷ ആരോപണങ്ങൾക്ക് വൈസ് ചെയർമാൻ എം.ശിവകുമാർ മറുപടി നല്കി. സിപിഎം കൗണ്‍സിലർമാരായ റോഷൻ ബാബു, മുകേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.