റോഡുവക്കത്തെ മാലിന്യത്തില്‍ തീപടര്‍ന്നു
1281740
Tuesday, March 28, 2023 12:37 AM IST
വണ്ടിത്താവളം : പള്ളിമൊക്കിനു സമീപം മൂലത്തറ ഇടതുകനാൽ ബണ്ടിൽ തള്ളിയ മാലിന്യകൂന്പാരത്തിൽ തീയിട്ടത് വാഹന യാത്ര അതീവ ദുഷ്ക്കരമായി.
വ്യാപാരസ്ഥാപനങ്ങളിൽ നിന്നും സമീപവീടുകളിൽ നിന്നുമുള്ള പാസ്റ്റിക്ക് പച്ചക്കറി, കോഴി വെയ്സ്റ്റ് ഉൾപ്പെടെ മാലിന്യങ്ങളാണ് റോഡരികിൽ വ്യാപകമായി തള്ളിയിരുന്നത്. തീ പടർന്നു പിടിച്ചതോടെ തീനാളവും പുകയും ഇതുവഴി വാഹനയാത്ര അതീവ ദുഷ്ക്കരമാക്കി.
ഇന്നലെ പകൽ 12.30 നാണ് സംഭവം. അമിത ചൂടും പുകയും കാരണം ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ റോഡിനെതിർവശത്തുകൂടിയാണ് ഭീതിയോടെ സഞ്ചരിച്ചത്.
റോഡിൽ പുകപടലം മൂടിയതോടെ ഇരുചക്രവാഹന യാത്രക്കാർ തിരിച്ചു പോവുകയും തീപൂർണ്ണമായും അണഞ്ഞ ശേഷമാണ് തിരികെ വന്നത്. പ്ലാസ്റ്റികിൽ മാലിന്യം കത്തിയതിൽ രൂക്ഷമായ ദുർഗന്ധവും ഉണ്ടായി.