കെ.​ പ്ര​ദീ​പ്കു​മാ​റി​ന്‍റെ ഓ​ർ​മദി​ന​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളൊ​രു​ക്കും
Thursday, March 30, 2023 1:05 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ജി​ല്ല​യി​ൽ സ​ർ​വീ​സ് സം​ഘ​ട​നാ​രം​ഗ​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്ന കെ.​പ്ര​ദീ​പ്കു​മാ​റി​ന്‍റെ ഓ​ർ​മ​ദി​ന​ത്തി​ൽ സ​ഹ​പാ​ഠി​ക​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളൊ​രു​ക്കും. കാ​രാ​കു​റു​ശി ഇ​എം​എ​സ് ലൈ​ബ്ര​റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്ന പ്ര​ദീ​പ്കു​മാ​റി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദീ​പ്കു​മാ​ർ സ്മാ​ര​ക ക​ഥ​, ക​വി​ത അ​വാ​ർ​ഡ് ന​ല്കും. ജി​ല്ല​യി​ലെ ഹൈ​സ്്കൂ​ൾ, ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ക​ഥ, ക​വി​ത അ​വാ​ർ​ഡ് ന​ല്കു​ക.

ഒ​രു പേ​ജി​ൽ അ​ധി​ക​രി​ക്കാ​ത്ത ര​ച​ന​ക​ൾ ഏ​പ്രി​ൽ 10 നു ​മു​ൻ​പ് സെ​ക്ര​ട്ട​റി, ഇ​എം​എ​സ് ലൈ​ബ്ര​റി കാ​രാ​കു​റു​ശി ത​പാ​ൽ, പാ​ല​ക്കാ​ട്, 678595 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. 9447368558 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ൽ മൊ​ബൈ​ലി​ൽ എ​ഴു​തി അ​യ​ക്കു​ക​യു​മാ​കാം. സി​പി​എം കാ​രാ​കു​ർ​ശി ലോ​ക്ക​ൽ ക​മ്മി​റ്റി​ സെ​ക്ര​ട്ട​റി കെ.​എ​സ്. കൃ​ഷ്ണ​ദാ​സ്, ഇ​എം​എ​സ് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം.​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തു.