"സ്വാതന്ത്ര്യവും നവോഥാന മൂല്യങ്ങളും കോണ്‍ഗ്രസിന്റെ സംഭാവന'
1282486
Thursday, March 30, 2023 1:08 AM IST
വടക്കഞ്ചേരി : രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര മുന്നേറ്റത്തോടൊപ്പം സവർണ മേധാവിത്വത്തിനെതിരെയുള്ള നവോത്ഥാന പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയത് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പെരിയോർ ഇ.വി.രാമസ്വാമി നായ്ക്കർ സ്മൃതി യാത്രക്ക് വടക്കഞ്ചേരി മന്ദ മൈതാനത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായിരുന്ന അദ്ദേഹം. ഡി സി സി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സി. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു.
ജാഥാംഗങ്ങളായ സി. ചന്ദ്രൻ, പി.എ.സലീം, തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് സന്പത്ത്, മുൻ എം എൽ എ പളനി സ്വാമി , ഗോപി പളനിയപ്പൻ, ഡി സി സി സെക്രട്ടറി കെ.ജി.എൽദോ, മറ്റു നേതാക്കളായ കെ.മോഹൻദാസ്, സി.അരവിന്ദാക്ഷൻ, റെജി.കെ. മാത്യു, സി. ചന്ദ്രൻ, കെ.വി.കണ്ണൻ, എം. എസ്. അബ്ദുൾ ഖുദ്ദൂസ് പ്രസംഗിച്ചു.