തോ​ക്കു​ക​ളു​മാ​യി ഹി​ന്ദു​മു​ന്ന​ണി നേ​താ​വ് പി​ടി​യി​ൽ
Thursday, March 30, 2023 1:08 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യന്പ​ത്തൂ​രി​ൽ പ്ര​മു​ഖ ഹി​ന്ദു നേ​താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് നാ​ട​ൻ തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. ഹി​ന്ദു​മു​ന്ന​ണി സം​ഘ​ട​ന​യു​ടെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ അ​യോ​ധ്യ ര​വി​യി​ൽ നി​ന്നാ​ണ് തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ തോ​ക്കു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ത്ത​നൂ​ർ ക​മ്മോ​ഡി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ത്ത​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​വി​യെ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു.