ജനകീയ പരാതി ദിന യോഗം
1282497
Thursday, March 30, 2023 1:09 AM IST
കോയന്പത്തൂർ: മേയർ കൽപന ആനന്ദകുമാറിന്റെ അധ്യക്ഷതയിൽ ജനകീയ പരാതി ദിന യോഗം ചേർന്നു. കോയന്പത്തൂർ കോർപറേഷനിൽ നടന്ന ജനകീയ പരാതി ദിന യോഗത്തിൽ പൊതുജനങ്ങൾ മേയർക്ക് നല്കിയത് 41 നിവേദനങ്ങൾ. കോർപ്പറേഷൻ ഹെഡ് ഓഫീസിൽ നടന്ന യോഗത്തിൽ മേയർ കൽപന ആനന്ദകുമാർ ആധ്യക്ഷത വഹിച്ചു. കോർപറേഷൻ കമ്മീഷണർ എം.പ്രതാപ്, ഡെപ്യൂട്ടി മേയർ വെത്തിശെൽവൻ, ഡെപ്യൂട്ടി കമ്മിഷണർ ഷാമില എന്നിവർ നേതൃത്വം നല്കി.