ബസിൽ യാത്രക്കാരനായി കെ.ബാബു എംഎൽഎ
1282779
Friday, March 31, 2023 12:26 AM IST
കൊല്ലങ്കോട് : എംഎൽഎയോ മറ്റു ജനപ്രതിനിധികളോ ആയാൽ പിന്നീട് യാത്ര സർക്കാർ വക വാഹനങ്ങളിലായിരിക്കും.
എന്നാൽ അത്തരം ജനപ്രതിനിധികളിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് എംഎൽഎ കെ.ബാബു.
ഇന്നലെ രാവിലെ പാലക്കാട് സിവിൽ സ്റ്റേഷൻ ലൈനിൽ നിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് സ്വകാര്യ ബസിൽ കയറി.
ബസ് കണ്ടക്ടർക്ക് ഒരു നേരിയ സംശയം ഇതു എംഎൽഎയാണോ അതോ സമാനരൂപമുള്ള മറ്റൊരാളായിരിക്കുമോ എന്ന്. എന്നാൽ യാതൊരു ജാഡകളില്ലാതെ ടിക്കറ്റെടുത്തു യാത്ര തുടർന്നു.
ഇടയ്ക്ക് പരിചയക്കാരെത്തി എംഎൽഎയോട് വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടക്ടർക്ക് സംശയം തീർന്നു.
കാറിന്റെ മുന്നിൽ എംഎൽഎ അല്ലെങ്കിൽ എംപി എന്നെഴുതി അധികാര യാത്ര നടത്തുന്നവരിൽ നിന്നും തീർത്തും വ്യത്യസ്ത നായിരിക്കയാണ് ഈ ജനപ്രതിനിധി.
തെരഞ്ഞെടുക്കുന്നവർ സഞ്ചാരവും ജനമധ്യത്തിലാവണമെന്നതിനു ഒരു സന്ദേശം കൂടിയായിരിക്കുകയാണ് ഈ ബസ് യാത്ര.
പഠന കാലത്ത് വിദ്യാലയങ്ങളിലേക്ക് മറ്റു യാത്രക്കാരോടൊപ്പം സഞ്ചരിക്കുന്ന ബസ് യാത്ര പ്രിയങ്കരമാണെന്നാണ് കെ.ബാബു എംഎൽഎ പറയുന്നത്.