പാലിയേറ്റീവ് കുടുംബ സംഗമം
1282787
Friday, March 31, 2023 12:27 AM IST
വണ്ടിത്താവളം : പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഹെൽത്ത് സൂപ്പർ വൈസർ സ്വാഗതം പറഞ്ഞു. നന്ദിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നൈന, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാർ, സി. മധു, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. മുഖ്യാതിഥികളായി പാലക്കാട് ക്രൈംബ്രാഞ്ച് സിഐ കെ.സി. വിനു, സിനി ആർട്ടിസ്റ്റ് സാജു ആർ. ദാസ് എന്നിവരും സന്നിഹിതരായി. നാട്ടരങ്ങ് കലാകരൻ രാമൻകുട്ടി രാമശ്ശേരിയുടെ നേതൃത്വത്തിൽ നാടൻ പാട്ടും കുമരേഷ് വടവന്നൂർ, കലാഭവൻ ചിറ്റൂർ സുനിൽ, അത്തി മണി ഉണ്ണികൃഷ്ണൻ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു. ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. വിജയകൃഷ്ണൻ നന്ദി പറഞ്ഞു.