നെല്ലിയാന്പതിയിൽ ക്ലോറിനേഷൻ നടത്തി
1298177
Monday, May 29, 2023 12:14 AM IST
നെല്ലിയാന്പതി : മലയോര മേഖലയായ നെല്ലിയാന്പതി പ്രദേശത്ത് ജലജന്യ രോഗ നിയന്ത്രണ പരിപാടി, പരിസര ശുചിത്വം, ആരോഗ്യ ജാഗ്രത 2023 എന്നിവയുടെ ഭാഗമായി നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാന്പതി പ്രദേശത്തെ കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സണ്‍, സോഷ്യൽ വർക്കർമാരായ വേൽമുരുകൻ കൈകാട്ടി, സുന്ദരൻ എന്നിവർ അടങ്ങുന്ന സംഗം പാടഗിരി, തോട്ടേക്കാട് എസ്റ്റേറ്റ്, രാജാക്കാട്, പുല്ലാല ഓറിയന്റൽ, ലിലി, നൂറടി പാലം, പൂത്തുണ്ട്, കാരപ്പാറ എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും നേരിട്ട് എത്തിയാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയത്.