കിഫ ഏകദിന നേതൃപരിശീലനവും കർഷക സെമിനാറും നാളെ
1299420
Friday, June 2, 2023 12:52 AM IST
പാലക്കാട് : കേരള ഇൻഡിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സെമിനാറും ഏകദിന നേതൃത്വ പരിശീലന ക്യാന്പും നാളെ ധോണി ലീഡ് കോളജിൽ നടത്തും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കർഷക പ്രതിനിധികൾ പങ്കെടുക്കും.
സെമിനാറിന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ നേതൃത്വം നല്‍കും. ഫാ.സജി വട്ടുകുളം, കിഫ ലീഗൽ സെൽ അംഗം അഡ്വ.ജോസി ജേക്കബ്, കമ്മ്യൂണിക്കേഷൻ ഡയറക്ടർ പ്രവീണ്‍ ജോർജ്, ലീഡ് കോളജ് പ്രിൻസിപ്പാൾ തോമസ് ജോർജ് എന്നിവർ ക്ലാസുകൾ നയിക്കും.
ആയുർ പാലനയിൽ സൗജന്യ
ആയുർവേദ മെഡിക്കൽ ക്യാന്പ് നാളെ
പാലക്കാട് : ആയുർ പാലന ആയുർവേദ ആശുപത്രിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പ് നാളെ രാവിലെ ഒന്പതുമണി മുതൽ വൈകുന്നേരം ആറുവരെ നടക്കും.
പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയ്ൻ തുടങ്ങിയ രോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കുമാണ് ക്യാന്പ്. വിദ്ഗധരായ ഡോക്ടർമാർ ക്യാന്പിന് നേതൃത്വം നല്‍കും. അവശ്യമായ മരുന്നും ചികിത്സയും ക്യാന്പിൽ വച്ച് ലഭ്യമാക്കും. ഫോണ്‍ : 0491 2528890, 9526528890.