പ്രവേശനോത്സവം
1299912
Sunday, June 4, 2023 7:04 AM IST
പാലക്കാട് : കഞ്ചിക്കോട് സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ ഫാ.ആന്റണി സേവ്യർ പയസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ റാൻസം ജേക്കബ്, വൈസ് പ്രിൻസിപ്പാൾ ഷീബ ജോസഫൈൻ, സിസ്റ്റർ പുഷ്പ, എന്നിവർ ആശംസകൾ നേർന്നു. ഷിംന അതീഷ് നന്ദി പറഞ്ഞു. കാൻസറിനെ അതിജീവിച്ച മജീഷ്യൻ നാഥും രജനിയും ചേർന്ന് ബോധവത്കരണ മാജിക് പ്രദർശനം നടത്തി.