മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം: നീ​ക്കി​യ​ത് 901 ട​ണ്‍ മാ​ലി​ന്യം
Sunday, June 4, 2023 7:07 AM IST
പാലക്കാട് : മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ര​ണ്ട​ര​മാ​സം കൊ​ണ്ട് ക്ലീ​ൻ കേ​ര​ള ക​ന്പ​നി നീ​ക്കം ചെ​യ്ത​ത് 901 ട​ണ്‍ മാ​ലി​ന്യം.

മാ​ർ​ച്ച് 15 മു​ത​ൽ ജൂ​ണ്‍ ഒ​ന്ന് വ​രെ​യു​ള്ള കാ​ന്പ​യി​ൻ കാ​ല​യ​ള​വി​ൽ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 69 ട​ണ്‍ ത​രം​തി​രി​ച്ച മാ​ലി​ന്യ​വും 809 ട​ണ്‍ നി​ഷ്ക്രി​യ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു.

20 ട​ണ്‍ ചി​ല്ലു മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ത​ല ഓ​ഫീ​സു​ക​ളി​ൽ നി​ന്നാ​യി 2248 കി​ലോ​ഗ്രാം ഇ​-വേ​സ്റ്റ് ശേ​ഖ​രി​ച്ചു.

സി​വി​ൽ സ്റ്റേ​ഷ​ന് പു​റ​മേ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​വേ​സ്റ്റു​ക​ളും ആ​പ​ത്ക്ക​ര​മാ​യ ഇ​വേ​സ്റ്റു​ക​ളും നീ​ക്കം ചെ​യ്യു​ന്നു​ണ്ട്. കാ​ന്പ​യി​ൻ കാ​ല​യ​ള​വി​ൽ ആ​കെ 901 ട​ണ്‍ മാ​ലി​ന്യ​ങ്ങ​ളാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ല​യി​ൽ നീ​ക്കി​യ​ത്. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​തി​ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ ക്ലാ​സെ​ടു​ത്തു.
വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ ശു​ചി​ത്വ പ​രി​പോ​ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ബ​ൾ​ക്ക് ജ​ന​റേ​റ്റേ​ഴ്സ് എ​ന്നി​വ​ർ​ക്കാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തി.