പാലക്കാട്: തൃത്താലയിൽ സർക്കാർ നഴ്സിംഗ് കോളജ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പരുതൂർ ഗവ. ജിഎൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താത്ക്കാലിക പ്രവർത്തനത്തിന് കെട്ടിടം കണ്ടെത്തിക്കഴിഞ്ഞതായും ഡൽഹിയിൽ നിന്നുള്ള അനുമതി കിട്ടിയാൽ ഉടൻ കോളജ് പ്രവർത്തനം തുടങ്ങുമെന്നും സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.